ചിലന്തി

 ചിലന്തി

                   -Shijina KV

                  വൈവിദ്ധ്യമാർന്ന ഈ ലോകത്തിൽ എല്ലാ തരിയും നിഗൂഢതയുടെ ചെപ്പുകളാണ്. ഓരോന്നിലും എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്ന്നുണ്ട്. അറിയുന്ന വിശാലതയെക്കാളും അറിയാത്ത വിശാലതയാണ് പരന്നു കിടക്കുന്നത്. ജീവന്റെ തുടിതാളത്തിന്റെ ആർദ്രതയും ആവർത്തനവുമാണ് എല്ലാത്തിന്റെയും മോടി കൂട്ടുന്നത്. തനത ശൈലിയിൽ ജ്വലിക്കുന്ന ഓരോ ജീവനത്തിന്റെയും തായ് വേരുകൾ വ്യത്യസ്തമാണെങ്കിലും വിശ്വജാലകത്തിന്റെ ഞരമ്പുകളിൽ എല്ലാം മുഖ്യമാണ്.

                    ജീവികൾ തന്റെ തായ മുദ്രയുള്ളവരാണ് എല്ലാവരും . മനുഷ്യനെ പോലെ ജീവിതം മൃദുവാക്കാൻ അവരും തത്രപാടിലാണ്. എല്ലാവരും തന്നാലാകുന്നത് ചെയ്യുന്നു അതും അതിന്റെ പരിപൂർണ്ണതയിലും . വിസ്മയകരമായ പലതുമാണ് അവർ നമ്മിൽ നിന്നും മറച്ചുപിടിക്കുന്നത്. മനുഷ്യനേത്രങ്ങളെത്താത്ത വൈവിദ്ധ്യത്തിന്റെ ഒരുപാട്   ഞാണുകൾ ഏറെയുണ്ട്. അതിർവരമ്പുകളില്ലാത്ത അന്ത്യമില്ലാത്ത അനന്തമായ അന്തരീക്ഷമാണ്  ജീവികളുടേത്.

                       നമ്മുടെ തന്നെ പരിചയക്കാരനായ അതീവ വിസ്മയക്കാരനായ ഒരുവനാണ് ചിലന്തി അഥവാ എട്ടുകാലി . പേരു പോൽ തന്നെ എട്ട് കാലുള്ളവൻ. അതുപോലെ തന്നെ ഇവ വായയിലുള്ള ദംഷ്ട്രം [Fangs] വഴി വിഷം കുത്തിവയ്ക്കുന്നവയാണ്. ആകെ മൊത്തം 48000 സ്പീഷീസും 120 ഫാമിലികളുമാണ് കണ്ടുപിടിച്ചിട്ടുള്ളത്. എല്ലാ ചിലന്തികളും [ ഭൂരിഭാഗവും ] ഹിംസ്രജന്തുക്കളാണ്. പ്രാണികളാണ് പ്രധാന ഭക്ഷണം. വലകൾ നെയ്തുകൊണ്ട് ഇരയെ കീഴ്‌പ്പെടുത്തുന്ന നായകരാണിവർ.

  കണ്ണുകളും സെൻസറുകളും

                         ചിലന്തികൾക്ക് നാലു ജോടി കണ്ണുകളാണുള്ളത്. അതിന്റെ സ്ഥിതിഗതികൾ ഓരോന്നിലും വ്യത്യസ്തമാണ്. ജംമ്പിങ്ങ്  ചിലന്തികൾ [Jumping Spiders] ആണ് ഏറ്റവും കാഴ്ചയുടെ തീപ്രതിയുള്ളവർ . ഇവരുടെ കാഴ്ചാതീവ്രത തുമ്പികളെക്കാളും പത്തുമടങ്ങ് കൂടുതലാണ്. ഇരകണ്ടെത്തലിലുള്ള ഇവയുടെ പ്രധാന ഭാഗം കൂടിയാണ് കണ്ണുകൾ. ചിലന്തികളിൽ രൂപാന്തരം കൈവരിച്ച [cuticles] ആണ് സെൻസറുകളായി കണകാക്കുന്നത്. ഇത്  അവയ്ക്ക്  വായു ചലത്തെക്കുറിച്ചും സ്പർശന ശേഷിക്കും സഹായകമാകുന്നു. കാലുകളിലും ഇവയ്ക്ക് സെൻസറുകൾ  കാണപ്പെടുന്നു. കാലുകളിലെ സെൻസറുകൾക്ക്  പേശികളുടെ ജോലിയാണ്. ഹൈഡ്രോളിക്ക്  മർദ്ദം രൂപേണയാണ്  ഇവരുടെ കാലുകൾ പ്രവർത്തിക്കുന്നത്. രാസവരമായ സെൻസറുകൾ രുചിയറിയാനും സുഗന്ധമായാനും സഹായിക്കുന്നു.

          ദംഷ്ട്രം[Fangs]

                          കൂർത്ത മുനകളുള്ള ദംഷ്ട്രം ആണ് ഇവരുടേത്. സൂചിയുമായി സാദ്യശ്യമുള്ളത്. ഇതു ഉപയോഗിച്ചുകൊണ്ടിവർ വിഷം കുത്തിവയ്ക്കുന്നു. ചില വിഷം നാഡീവ്യൂഹത്തിനെ ബാധിക്കുന്നു. മറ്റു ചിലത് സംയുക്ത കോശത്തേയും ബാധിക്കുന്നു.





                                       കപടത[Camouflage]

                             ഇവയ്ക്കിടയിൽ പലതര കപടതകളുണ്ട്. ഇത്തരം കപടതകളും നിഗൂഢതയാണ്. അതിന് ഉദാഹരണമാണ് ക്രാബ് ചിലന്തികൾ [crab spiders]. ഇവയ്ക്ക് ഒളിക്കാൻ കഴിയില്ല പകരം ശത്രുക്കളുടെ ആഗമനത്തിൽ പരക്കം പായുകയാണ് ചെയ്യുന്നത്. അതുപോലെ മിസുമെന വറ്റിയ  ചിലന്തികൾ [mitumena Vatia spiders] ഇവർക്ക് നിറം മാറുനുള്ള  കഴിവാനുള്ളത്.

ശരീരഘടനാശാസ്ത്രം                             [Anatomy]   

                               പ്രധാനമായി രണ്ടു    ശരീരഭാഗങ്ങളാണുള്ളത്. സെഫലോതൊറാക്സും [cephalothorax] അബ്ഡോമനും [Abdomen]. ചിലന്തികൾക്ക് ആന്റീന ഇല്ല. ചിലരിൽ നാഡീവ്യൂഹവും അതിനെ ചുറ്റി ഗാഗ്ലിയോണുകളുടെ കൂട്ടവും കാണാം. അതുപോലെ ബാഹു പേശികളും ഇവയിലില്ല. കാലുകളിൽ പേശിയില്ലാത്തതിനാൽ ഇവർ ഹൈഡ്രോലിക്ക് മർദ്ദം കൊണ്ടാണ് ചലിക്കുന്നത്.

പ്രത്യുൽപാദനം [Reproduction]

                                ലൈംഗിക പരമായിട്ടാണ് പ്രത്യുൽപാദനം. അതുപോലെ ബീജസംയോഗം വക്രമായ രീതിയാണ്. ബീജം സ്ത്രീ ശരീരത്തിലേക്ക് കയറുന്നത് പുതിയ രൂപത്തിലാണ് [ intermediate stage]   അതിന് പകരം ചെറിയ നൂൽ രൂപത്തിലുള്ള  വലപോലെയുള്ളതിലൂടെയാണ്  ബീജങ്ങളെ പുറംതള്ളുന്നത്. വലകൾ ഉണ്ടാക്കുന്ന ചിലന്തികൾ സുഗന്ധം തിരിച്ചറിഞ്ഞാണ് അതിന്റെ  ഇണയെ മനസ്സിലാക്കുന്നത്.

                                 ഇതിനെയൊക്കെ  ഉപരി ചിലന്തികൾ പഠിപ്പിക്കുന്നുണ്ട്. വലകൾ നിർമ്മിച്ച് അവർ ഇരയെ പിടിക്കുന്നു. തികച്ചും നേർത്ത ബല കുറവുള്ള വലകളാണ് ഉണ്ടാക്കുന്നത്. അതിനാൽ കാറ്റിനാലും മറ്റു പലതിനാലും അത് തകർന്നു പോകുന്നു. എന്നാൽ വീണ്ടും അവ നെയ്യുന്നു. ഇതിലൂടെ ചിലന്തി കാണിച്ചു തരുന്ന വലിയ പാഠമുണ്ട്. പരാജിയച്ചാലും  വീണ്ടും വീണ്ടും പരിശ്രമിക്കുക. വിജയം വരെ ശ്രമിക്കുക. അങ്ങനെ ഒരുനാൾ  നമ്മുടെ  സ്വപ്നവും ചിലന്തി വല പോലാകും. പക്ഷേ ചിലന്തി വലയെക്കാൾ ദൃഢമായിരിക്കുമെന്ന് മാത്രം!


Comments

Popular posts from this blog

Jumping Spiders

Huntsman Spiders