Golden Orbweb Spider

 GOLDEN ORB WEB SPIDER

                                -Athira.TC



സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ്‌ എട്ടുകാലി അഥവാ ചിലന്തി. _Arachnida_ യിൽ _nephila_ ജീനസിൽപ്പെട്ടവയാണ് Golden orb web spider_

.ഇവ orb Weavers,giant wood spiders,banana spiders എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.ഇവയ്ക്ക് ഈ പേര് വന്നത് ഇവയുടെ പട്ടിന്റെ നിറം മൂലമാണ്.സൂര്യപ്രകാശത്തിൽ തേനീച്ചകളേയും മറ്റും കടുത്ത മഞ്ഞയിലേക്ക് ആകർഷിക്കാനും, നിഴലിൽ സസ്യജാലങ്ങൾക്കിടയിൽമറയ്ക്കുകയും മറ്റ് പ്രാണികളെ കുടുക്കുവാനും ഇവയുടെ പട്ടിന്റെ നിറം സഹായിക്കുന്നു.

പട്ടിന്റെ പിഗ്മെന്റിനെ നിയന്ത്രിച്ചുകൊണ്ട് ഇഴകളുടെ നിറത്തിന്റെ രൂക്ഷത മാറ്റുവാനും ഇവയ്ക്ക്  സാധിക്കുന്നു.പക്ഷികളെ വരെ കുടുക്കാവുന്ന തരത്തിൽ വളരെ ശക്തമാണ്  ഇവയുടെ പട്ട്.


             ഭയങ്കരമായ രൂപം കൊണ്ടും വലിപ്പം കൊണ്ടും ഇവയെ വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.കാണാൻ ഭയാനകമാണെങ്കിലും ഇവ നിരുപദ്രവകാരികളാണ്.എന്നാൽ,പ്രകോപിപ്പിച്ചാൽ മാരകമായ വിഷം ഇല്ലെങ്കിലും വേദനാജനകമായ് കടിച്ചേക്കാം...


Comments

Popular posts from this blog

Jumping Spiders

Huntsman Spiders

ചിലന്തി