Huntsman Spiders



 Huntsman  Spiders

                        -Sidharth. M


   


     നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളിൽ ഏറെ പ്രത്യേകതകളുള്ള ഒരു ജീവി വർഗ്ഗം ആണ് ചിലന്തികൾ. ഇവയിലെ  Sparassidae കുടുംബത്തിൽ ഉൾപെടുന്ന ഒരു അംഗമാണ് Huntsman spiders. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വേഗത്തിൽ ഉള്ള നീക്കങ്ങൾ, ഇര തേടലിന്റെ പ്രേത്യേകതകൾ എന്നിവ ഇവയെ വ്യത്യസ്തമാക്കുന്ന കാര്യങ്ങളാണ്. ഇവയുടെ  ശരീര ഘടനയുടെ പ്രത്യേകതകൾ കൊണ്ട് Giantcrab spiders എന്നും മരത്തടിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കാണപ്പെടുന്നതിനാൽ Wood spiders എന്നും വിളിപ്പേരുണ്ട്. Sparissidae          

കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും ഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും ട്രോപ്പിക്കൽ റീജിയൻസിലും ആണ് കാണപ്പെടുന്നത്. എട്ട് കണ്ണുകളോട് കൂടിയ ഇവ കറുപ്പ്, ചാര നിറം  തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു. മരത്തടികളിലും പാറക്കെട്ടുകൾക്കിടയിലും  കാണപ്പെടുന്ന ഇവ ഏറെ വലുപ്പം വയ്ക്കാറുണ്ട്,  ചില സ്പീഷീസുകളിലെ ആൺ ചിലന്തികൾ 25-30 cm വരെ വലിപ്പം വയ്ക്കാറുണ്ട്. ഇണ ചേരൽ സമയത്ത് ആൺ ചിലന്തികൾ പ്രേത്യേക ഇടവേളകളിലായി ശരീരത്തിന്റെ അടി ഭാഗം കൊണ്ട് ചില ശബ്ദങ്ങൾ ഉണ്ടാകുകയും ഇത് പെൺ ചിലന്തികളെ ആകർഷിക്കുകയും ചെയ്യുന്നു. ഇവ അത്ര അപകടകാരികളായ ജീവികളെല്ലെങ്കിലും മറ്റു ജീവികളെ ഭയപ്പെടുത്താനും ഇര തേടലിനുമായും ചെറിയ തോതിൽ വിഷം കുത്തി വയ്ക്കാറുണ്ട്, മനുഷ്യരിൽ  ഇത് പലപ്പോഴും അലർജിക്ക് കാരണമാവാറുണ്ട്... 

ചിലന്തി വർഗ്ഗത്തിലെ ഒരു പ്രധാന അംഗമാണ് Huntsman spiders എന്ന് പറയാം....




Comments

Popular posts from this blog

Jumping Spiders

ചിലന്തി